പിണറായി വിജയന്റെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുഹമ്മദ് റിയാസ്

  1. Home
  2. Latest

പിണറായി വിജയന്റെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുഹമ്മദ് റിയാസ്

riyas


 

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുഹമ്മദ് റിയാസ്. തന്റെ സുഹൃത്ത് വാരീസിനെ ഇഡി ഭീഷണിപ്പെടുത്തിയതായും റിയാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ ഇടപാടെന്ന് പറയാനാണ് ഇഡി വാരിസിനോട് ആവശ്യപ്പെട്ടത്. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ വീണയുടെ ഇടപാട് ആണെന്ന് പറയാന്‍ പറഞ്ഞെന്നും ഇല്ലെങ്കില്‍ വാരീസിന്റെ 22കാരിയായ മകളെ ഹവാലക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്ന്ന്ന് പറഞ്ഞപ്പോഴാണ് തന്റെ പേരുള്ള ഇഡിയുടെ പേപ്പറില്‍ വാരീസ് ഒപ്പിട്ട് നല്‍കിയതെന്നും റിയാസ് പറഞ്ഞു.

സിഎംആര്‍എല്‍- എക്‌സാലോജിക്കില്‍ സേവനം ചെയ്തതിന്റെ ഭാഗമായാണ് വീണ അക്കൗണ്ട് വഴി പണം വാങ്ങിയത്. പണം വാങ്ങുമ്പോള്‍ അടയ്‌ക്കേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്. അത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചു. സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ഡി മൊഴി കൊടുത്തിട്ടുണ്ടെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അങ്ങനെ ഒരു മൊഴി കൊടുത്തിട്ടില്ലെന്ന അഭിപ്രായമാണ് തനിക്ക്. വീണ എന്താണ് മിണ്ടാത്തതെന്ന് നിങ്ങളില്‍ പലരും ചോദിച്ചു. ഒരു ഇന്ത്യന്‍ പൗര എന്നുള്ള നിലയില്‍ പ്രതികരിക്കാന്‍ അവകാശമുള്ളതുപോലെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവും ഉണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. അത് അവരുടെ ഭരണഘടന അവകാശമാണ്. മൗനം പാലിക്കുന്നത് എന്തോ തെറ്റ് ചെയ്തിട്ടാണെന്ന സ്ഥിതിയുണ്ടായെന്നും റിയാസ് പറഞ്ഞു.