വൈക്കത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ മരിച്ച നിലയിൽ

  1. Home
  2. Latest

വൈക്കത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ മരിച്ച നിലയിൽ

suicide


കോട്ടയം വൈക്കം തലയാഴത്തെ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിനുള്ളിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത സംഭവം. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നേരത്തെ സിപിഐ അനുഭാവിയായിരുന്ന മക്കൻ ചെല്ലപ്പൻ, കഴിഞ്ഞ കുറച്ചു കാലമായി പാർട്ടി നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ടായിരുന്നു. തന്റെ കാർഷിക പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതികൾക്കും കൃഷി വകുപ്പും സിപിഐ പ്രാദേശിക നേതൃത്വവും തടസം നിൽക്കുന്നതായി അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ആരോപിച്ചിരുന്നു. ഇതേത്തുടർന്നുള്ള പ്രതിഷേധമായാണോ എൽഡിഎഫ് ഓഫീസിനുള്ളിൽ തന്നെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

മക്കൻ ചെല്ലപ്പൻ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച കുറിപ്പുകളും വീഡിയോകളും പോലീസ് വിശദമായി പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ നടന്ന ഈ സംഭവം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.