തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

  1. Home
  2. Latest

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

electrocuted


തിരുവനന്തപുരം നഗരൂരിൽ പുരയിടത്തിൽ അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60), മകൻ അഖിലുമാണ് (35) മരിച്ചത്. സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

രാത്രിയിൽ ഇവർക്ക് ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്. പുരയിടത്തിന് സമീപത്തേക്ക് വന്നപ്പോൾ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.