പ്രിന്‍റിങ് പ്രസ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
പ്രിന്റിങ് മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശി മീനയാണ് (55) മരിച്ചത്. വർക്കല മുട്ടപ്പാലത്ത് പ്രവർത്തിക്കുന്ന പൂർണ പ്രിന്റിങ് പ്രസ്സിലാണ് അപകടം. ജീവനക്കാരിയുടെ സാരി മെഷീനിൽ കുരുങ്ങിയാണ് അപകടം സംഭവിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണം.
