മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ഈ കാലയളവിൽ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്നാണ് ധാരണ.
