ശ്രീധരന്റെ അതിവേഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി
ശ്രീധരന്റെ അതിവേഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിർദേശങ്ങൾ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയമാണ്. ശ്രീധരൻ മുന്നോട്ട് വെച്ചത് 40% ക്രൌഡ് ഫണ്ടിങ്ങാണ്. 24000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്നും സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണമെന്നും സമിതി നിർദേശിക്കുന്നു. വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണ്. സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.
