പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എൻ. ഷംസുദ്ദീൻ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയ വിവരം മന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയതും വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിലപാട്.
ഡയറക്ടർ സ്ഥാനത്ത് നിയമിക്കുന്ന ഉദ്യോഗസ്ഥന് കുറഞ്ഞത് ഒരു വർഷമെങ്കിലും തുടരാൻ അവസരം നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം.പുതിയ മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് നേരിട്ട് അറിയിക്കാനും മന്ത്രി തീരുമാനിച്ചതായാണ് വിവരം.
വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നാണ് മന്ത്രിയുടെ നിലപാട്.
