മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: മൊഴി നൽകി രാജു പി നായർ

  1. Home
  2. Latest

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: മൊഴി നൽകി രാജു പി നായർ

anto augustine


 

മുഖ്യമന്ത്രി വിഡി സതീശനെതിരായ വ്യാജ ആരോപണത്തിൽ മൊഴി നൽകി പരാതിക്കാരനായ കെപിസിസി വക്താവ് രാജു പി നായർ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. പരാതിയിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ ആഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് രാജു പി നായർ പറഞ്ഞു. റിപ്പോർട്ടർ ടിവിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആൻ്റോ വീണ്ടും ആവർത്തിച്ചുവെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രം എന്നും രാജു പി നായർ ആരോപിച്ചു.

മെസ്സി വിവാദം, മുട്ടിൽ മരം മുറി, റിപ്പോർട്ട് ചാനൽ വിൽപ്പന തുടങ്ങിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം വേണമെന്നും രാജു പി നായർ ആവശ്യപ്പെട്ടു. വ്യാജ രേഖ പൊതുസമൂഹത്തിന് മുന്നിൽ കാണിക്കണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ഏത് ശക്തിയാണെന്ന് രാജു പി നായർ ചോദിച്ചു. കൈരളിക്ക് പോലും പ്രതിരോധം തീർക്കാത്ത സിപിഐഎം നേതാക്കൾ റിപ്പോർട്ടർ ചാനലിന് വേണ്ടി പ്രതിരോധം തീർക്കുന്നുവെന്ന് അദേഹം പരിഹസിച്ചു.