FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം

  1. Home
  2. Latest

FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം

parliament


 

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി കേന്ദ്ര സർക്കാർ. വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം. ഇക്കാര്യം കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരൺ റെജിജു രാഹുൽ ഗാന്ധിയെ കണ്ടു.

വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇന്നലെ നടന്ന രാഹുൽ ഗാന്ധി കിരൺ റിജിജു കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു നേരത്തെ എഫ്‌സിആർഎ നിയമഭേദഗതി ബിൽ അവതരിപ്പിക്കാതിരുന്നത്. വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കിയിരുന്നു.വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. എഫ്‌സി‌ആർ‌എ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ പരിഷ്കരിച്ചിരുന്നു. പരിധിക്ക് മുകളിൽ ഭരണപരമായ ആവശ്യങ്ങൾക്ക് സംഭാവന ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ. ഊഹക്കച്ചവട നിക്ഷേപങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ. റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കും. വക മാറ്റി ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ.