വെടിക്കെട്ട് പുരയിലെ സ്ഫോടനം: ലഭിച്ചത് 9 പേരുടെ മൃതദേഹം; 13 പേർ ബേണിംഗ് ഐസിയുവിൽ, മൂന്ന് പേർ സ്ത്രീകൾ

  1. Home
  2. Latest

വെടിക്കെട്ട് പുരയിലെ സ്ഫോടനം: ലഭിച്ചത് 9 പേരുടെ മൃതദേഹം; 13 പേർ ബേണിംഗ് ഐസിയുവിൽ, മൂന്ന് പേർ സ്ത്രീകൾ

s


തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോട നം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവ സ്ഥലത്തെ സമീപ കുളത്തിലും പരിശോധന നടത്തുകയാണ്. സ്‌കൂബാ സംഘം സ്ഥലത്തെത്തി. അതേസമയം സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു. മുണ്ടത്തിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെയും പ്രദേശത്തുള്ള മറ്റു ചില വീടുകൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്. അതേസമയം സംഭവ സ്ഥലത്ത് വീണ്ടും ചെറു പൊട്ടിത്തെറി ഉണ്ടായി. അവശേഷിച്ച മരുന്നാണ് പൊട്ടിത്തെറിച്ചത്. അതേസമയം സ്ഫോടനം നടന്ന സമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് നാട്ടുകാരൻ ലിജോ പറഞ്ഞു. വീടിനോട് ചേർന്നുള്ള വയലിൽ നിന്നാണ് ആദ്യ മൃതദേഹം കിട്ടിയത്.