എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

  1. Home
  2. Latest

എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

thomas-issac


എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.ഒരാഴ്ചയില്‍ താഴെ സമയത്തിനുള്ളില്‍ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോള്‍ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ആധുനികകാലത്ത് എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ല. പക്ഷെ ധനവകുപ്പ രഹസ്യമായി സൂക്ഷിക്കേണ്ട രേഖകള്‍ ഇതേതുടര്‍ന്ന് പരസ്യപ്പെട്ടു കഴിഞ്ഞെന്നും ഐസക് പറഞ്ഞു.