മെസി തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും

  1. Home
  2. Latest

മെസി തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും

s


 

ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും. യു.ഷറഫലിക്കെതിരെയും തെളിവുണ്ടന്നും കരാറിൽ ഷറഫലി ഒപ്പിട്ടത് ഗൂഡാലോചനയുടെ ഭാഗമെന്നും എസ്ഐടി. ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ വൈരുദ്ധ്യമെന്നും വിലയിരുത്തൽ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സാക്ഷിയായിട്ടാണ് ഒപ്പിട്ടതെന്നാണ് ഷറഫലി പറഞ്ഞിരുന്നത്.

എസ് ഐ ടി നൽകിയ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതിനുശേഷം തുടർനടപടികൾ ഉണ്ടാകും. മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തെന്നും എസ്ഐടി വിലയിരുത്തൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടി ശുപാർശ ചെയ്തിരുന്നത്.