സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരന്‍

  1. Home
  2. Latest

സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരന്‍

g sudhakaran


സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം ചേര്‍ന്ന് തന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച് സലാമിന് ഭൂരിപക്ഷം കുറഞ്ഞ് എന്ന് പറഞ്ഞാണ് അവര്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.