നിയമസഭയിൽ കയ്യടിച്ച ഭരണ നിരയെ എതിർത്ത് ജി സുധാകരൻ
കേരള നിയമസഭയിൽ കയ്യടിച്ച ഭരണ നിരയെ എതിർത്ത് ജി സുധാകരൻ. കൈയടിക്കുകയൊന്നും വേണ്ടെന്നും താനൊരു സ്വതന്ത്ര എംഎൽഎ ആണെന്നും ജി സുധാകരൻ സഭയിൽ പറഞ്ഞു. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ജനങ്ങൾ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.മഞ്ഞക്കുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചത് കൊണ്ടാണ് രണ്ടടി പുറകോട്ട് വെക്കേണ്ടി വന്നത്. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമ്മിപ്പിച്ചിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു. സാംസ്കാരിക നായകർ കാലുനക്കികളാണെന്നും പുതിയ സർക്കാരിനെ കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
