ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ
ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു. മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിർദേശ പത്രിക തരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. കോൺഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും കോൺഗ്രസിന്റെ പാർട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു.അവർ ഒന്നും പറയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ അവർ ഒന്നും പറയുന്നില്ലെങ്കിൽ കുറച്ചുദിവസം കാത്തിരിക്കണമെന്നായിരുന്നു ജി സുധാകരന്‍റെ മറുപടി.
അമ്പലപ്പുഴയിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,ഇതിനെതിരെ പ്രതിഷേധവും കോണ്‍ഗ്രസിൽ ശക്തമായിരുന്നു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എംജെ ജോബ് പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് ബിജെപിയിൽ അംഗത്വം എടുക്കുകയും ചെയ്തു.
