സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞിരിക്കുന്നത്. ഇന്നലെയും രണ്ട് തവണയായി സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,480 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം ഗ്രാമിന് 13,685 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.ഇന്നലെ രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണത്തിന് ആകെ 1280 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് 1560 രൂപയും കുറഞ്ഞു. യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.
