സ്വര്‍ണവില കുതിച്ചെങ്കിലും ഇന്ന് രാവിലെയോടെ വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണം ചാഞ്ചാട്ട മോഡില്‍ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുതിച്ചെങ്കിലും ഇന്ന് രാവിലെയോടെ സ്വര്‍ണവില വീണ്ടും താഴ്ന്നിരിക്കുകയാണ്. ഇന്നലെ മാത്രം രണ്ട് തവണ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. രാവിലെ കുറഞ്ഞ വിലയാണ് ഉച്ചയ്ക്ക് ശേഷം കൂടിയിരുന്നത്.
ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണവിലയില്‍ 480 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,680 രൂപയായി. ഗ്രാമിന് 13,710 രൂപയും നല്‍കേണ്ടി വരും. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപയാണ് കൂടിയിരുന്നത്. അതേസമയം വെള്ളിയുടെ വില 235 രൂപയായി തുടരുകയാണ്.
