നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി; ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവ് ശരിവച്ചു

  1. Home
  2. Latest

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി; ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവ് ശരിവച്ചു

vijay


 

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുടെ ടെണ്ടർ നടപടികളിൽ വിജയ് സർക്കാരിന് ആശ്വാസം. പദ്ധതിയുടെ ടെണ്ടർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. വിജയ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സ്വർണപണിക്കാരനായ രാജ് ജി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു പൈസ പണിക്കൂലി നൽകുന്നതിനെതിരെ ആയിരുന്നു രാജ് ജി ഹർജി നൽകിയിരുന്നത്.

മദ്രാസ് ഹൈക്കോടതി ഉത്തരവോടെ വിജയ് സർക്കാരിന്റെ നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞു. ഈ പദ്ധതി ഈ മാസം 25-ന് ഉദ്ഘാടനം ചെയ്തേക്കും. ഹർജി തള്ളിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുകയും ടെണ്ടർ നടപടികൾക്ക് നിയമസാധുത ലഭിക്കുകയും ചെയ്തിട്ടുണ്ട്.