കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ, ബജ്‌റംഗ്ദൾ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷൻ

  1. Home
  2. Latest

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ, ബജ്‌റംഗ്ദൾ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷൻ

f


അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഡ് സർക്കാർ. ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തിയപ്പോൾ ജാമ്യം നൽകരുതെന്ന ബജ്‌റംഗ്ദൾ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി?ഗണിക്കാൻ തയ്യാറാകാതെ ബിലാസ്പുർ എൻഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷൻസ് കോടതിയുടെ ഉത്തരവിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ ഉത്തരവിലാണ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർത്തുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കോടതിയിൽ ബജ്‌റംഗ്ദൾ അഭിഭാഷകൻറെ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു. കേസ് സെഷൻസ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നൽകരുതെന്ന് പൊലീസും വാദിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ ഇനിയും മത പരിവർത്തനങ്ങൾ ആവർത്തിക്കുമെന്നും നാട്ടിൽ കലാപം ഉണ്ടാകുമെന്നും ബജ്‌റംഗ്ദൾ അഭിഭാഷകനും വാദിച്ചു. കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.