തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ

  1. Home
  2. Latest

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ

s


തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ. നാളെ വൈകീട്ട് കൂട്ടിക്കാഴ്ചയും ചായ സൽക്കാരവും നടത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ​ഗവർണറുടെ ക്ഷണം ഉണ്ടായത്.

നാളെ വൈകുന്നേരം നാലുമണിക്കാണ് ​ഗവർണറുടെ ചായ സൽക്കാരം. ഈ വിരുന്നിലേക്ക് കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ക്ഷണിച്ചിട്ടുണ്ട്. മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺ​ഗ്രസും സിപിഎമ്മും എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.