വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

  1. Home
  2. Latest

വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

bomb threat in kerala highcourt security


ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്തവർക്ക് വാട്സ്ആപ് സന്ദേശം വഴി നന്ദി അറിയിക്കാനുണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായി വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. അനുമതി നൽകുന്ന കാര്യം പരി​ഗണിച്ച് തീരുമാനമെടുക്കാമെന്നു കോടതി സർക്കാരിനെ അറിയിച്ചു.

ഡിഎ അനുവദിച്ചതും സാമൂഹികക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ചു ജീവനക്കാർക്ക് സർക്കാർ വാട്സ്ആപ് സന്ദേശം അയച്ചതിൽ തെറ്റ് എന്താണെന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്നു എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ഉണ്ടെന്നു പറയുന്നതെന്നും കോടതി ആരാഞ്ഞു.