സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിങ് തിരികെ കൊണ്ടുവരാന്‍ നീക്കം

  1. Home
  2. Latest

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിങ് തിരികെ കൊണ്ടുവരാന്‍ നീക്കം

medical


 

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിങ് തിരികെ കൊണ്ടുവരാന്‍ നീക്കം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രാഥമിക യോഗം ചേരും. മെഡിക്കല്‍ കോളജ് സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. 17 വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ സ്വകാര്യ പ്രാക്ടീസിംഗ് തിരികെ കൊണ്ടുവരുന്നതിനാണ് ശ്രമം.മെഡിക്കല്‍ കോളേജ് സംഘടന പ്രതിനിധികള്‍ പങ്കെടുക്കും പ്രാഥമിക യോഗത്തില്‍ പങ്കെടുക്കും. 17 വര്‍ഷം മുമ്പ് സ്വകാര്യ പ്രാക്ടീസ് നിരോധിക്കുമ്പോള്‍,മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സും, പേഷ്യന്റ് കെയര്‍ അലവന്‍സും നടപ്പിലാക്കിയിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഗവേഷണം, അധ്യാപനം എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു അന്നത്തെ തീരുമാനം.

ജനറല്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാരുടെ ഒഴിവ് സമയങ്ങളില്‍ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കമെന്ന പെന്‍ഷനേഴ്‌സ് ലീഗിന്റെ നിവേദനത്തെ അടിസ്ഥാനപ്പെടുത്തിയാണ്
പുതിയ ആലോചന.