ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവക്കില്ലെന്ന് ദേവസ്വം മന്ത്രി

  1. Home
  2. Latest

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവക്കില്ലെന്ന് ദേവസ്വം മന്ത്രി

sabarimala


 

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ദർശനം സുഗമമാക്കാനായില്ലെങ്കിൽ സർക്കാർ ഇടപെടും. നിലവിൽ നിയമനിർമ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ നിയമനിർമ്മാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിയമനിർമ്മാണം ഉണ്ടാകും. മണ്ഡലം മകരവിളക്ക് തീർത്ഥാടനം നല്ല രീതിയിൽ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല രീതിയിൽ നടക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ദർശനത്തിന് മുടക്കം സംഭവിച്ചാൽ ദേവസ്വം ബോർഡിനെ അല്ല സർക്കാരിനെയാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയിൽ വിശദയോഗം നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. രമ്യ ഹരിദാസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രമ്യ നിയമസഭയിൽ അപേക്ഷ കൊടുത്ത കാര്യത്തെ പറ്റി അറിയില്ല. പാർട്ടി നടപടി എടുത്താൽ അതിനപ്പുറം ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആയാലും എംപി ആയാലും എംഎൽഎ ആയാലും പാർട്ടിക്ക് വിധേയരാണെന്ന് അദേഹം കൂട്ടിച്ചേർത്തു.