തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

  1. Home
  2. Latest

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

bomb threat in kerala highcourt security


 

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം ഗൗരവകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമർശനം. തെന്മല പീഡനത്തിലും പത്തനംതിട്ട വൃദ്ധ സദനത്തിൽ 17 കാരന് മർദനമേറ്റതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് റിപ്പോർട്ട് തേടി. കേസ് 23 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട വിവരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. കേസിൽ പ്രതിയായ അഭയ കേന്ദ്രം നടത്തിപ്പുകാരൻ ബ്രഹ്മദാസ് റിമാൻഡിലാണ്. ഈ സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻകൂട്ടി തടയാൻ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന ദുർബല വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

സംസ്ഥാനത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടാകാമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്ന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. പത്തനംതിട്ട ഓമല്ലൂരിലെ വ്യദ്ധ സദനത്തിൽ ഇടുക്കി സ്വാദേശിയായ 17 കാരൻ മർദ്ദനമേറ്റതിലും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും