വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്
മാസപ്പടി കേസിലെ രേഖകൾ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ ഇഡിയ്ക്ക് കൈമാറും. വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകൾ ഇഡി നൽകണമെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ പ്രത്യേക കോടതി വിധിച്ചു. കേസിലെ 134 രേഖകളും കൈമാറാനാണ് പിഎംഎല്‍എ കോടതി ഉത്തരവിട്ടു. സിഎംആര്‍എലിന്‍റെ എതിര്‍പ്പ് തള്ളിയാണ് കോടതി വിധി. രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. എസ്എഫ്ഐഒ ആണ് രേഖകൾ ഹാജരാക്കേണ്ടത്. കോടതി വഴി രേഖകൾ ഇഡി ക്ക് കൈമാറും.
