ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയില്‍ വിശദീകരിക്കേണ്ടിവരും.
