പശ്ചിമേഷ്യയിലെ സംഘര്‍ഷം സാധാരണക്കാരെ ബാധിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

  1. Home
  2. Latest

പശ്ചിമേഷ്യയിലെ സംഘര്‍ഷം സാധാരണക്കാരെ ബാധിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

Prime Minister Narendra ModI


പശ്ചിമേഷ്യയിലെ സംഘര്‍ഷം സാധാരണക്കാരെ ബാധിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലക്കയറ്റം നിയന്ത്രിക്കാൻ നിരന്തര നിരീക്ഷണം നടത്താന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങളുടെയും രാസവളത്തിന്റെയും ശേഖരമുണ്ടെന്നും എല്‍പിജി കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നുവെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് നയതന്ത്ര നീക്കം തുടരും. യുദ്ധസാഹചര്യത്തില്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും സിസിഎസ് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.