മകള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പറഞ്ഞു, അതിനുശേഷം സനൂപ് അസ്വസ്ഥനായിരുന്നു'; സനൂപിന്‍റെ ഭാര്യ രംബീസ
മകള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരമായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അതിനുശേഷം സനൂപ് ആകെ അസ്വസ്ഥനായിരുന്നുവെന്നും സനൂപിന്‍റെ ഭാര്യ രംബീസ പറഞ്ഞു. ഇന്നലെ സനൂപ് വീട്ടിൽ വീണിരുന്നു. അതിനുശേഷം ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞിരുന്നു. മകളുടെ മരണകാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം. അത് കിട്ടിയില്ല. മകളുടെ മരണ സര്‍ട്ടിഫിക്കറ്റും കിട്ടിയില്ല. ഇക്കാര്യം പറഞ്ഞ് സൂപ്രണ്ടിനെ കണ്ടിരുന്നു. മകള്‍ക്ക് എന്താണ് യഥാര്‍ഥത്തിൽ സംഭവിച്ചതെന്ന് അറിയണമായിരുന്നു. മനപ്പൂര്‍വം റിപ്പോര്‍ട്ടുകള്‍ വൈകിപ്പിക്കാൻ ശ്രമിച്ചു. പനി മാത്രമായിരുന്ന മകളെ രക്ഷിക്കമായിരുന്നു. ഒരു ചികിത്സയും ആശുപത്രിയിൽ വെച്ച് നൽകിയില്ലെന്നും ഇതിലെല്ലാം സനൂപ് വിഷമത്തിയിലായിരുന്നുവെന്നും രംബീസ പറഞ്ഞു. കഴിഞ്ഞയാഴ്ച പോസ്റ്റ്‍മോര്‍ട്ടം ചെയ്ത ടീമിലുള്ള ഡോക്ടര്‍ മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പറഞ്ഞിരുന്നുവെന്നും രംബീസ പറഞ്ഞു.
