കാർഷിക സർവകലാശാലയിലെ ഉയർന്ന ഫീസ്; ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെയെത്തിക്കുമെന്ന് കൃഷി മന്ത്രി

  1. Home
  2. Latest

കാർഷിക സർവകലാശാലയിലെ ഉയർന്ന ഫീസ്; ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെയെത്തിക്കുമെന്ന് കൃഷി മന്ത്രി

s


കാർഷിക സർവകലാശാലയിൽ ഉയർന്ന ഫീസിനെ തുടർന്ന് വിദ്യാർത്ഥി ടിസി വാങ്ങിയ പോയ വിഷയത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാർത്ഥിയെ തിരികെ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയിൽ ഭേദ?ഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നിൽ ഇരിക്കുന്ന വിഷയമായതിനാലാണ് കൂടുതൽ ഇടപെടാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഭാരിച്ച ഫീസ് താങ്ങാനാവാതെ പഠനം ഉപേക്ഷിച്ചതെന്ന് കാർഷിക സർവകലാശാലയിൽ നിന്നും ടി സി വാങ്ങിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിരുദ വിദ്യാർത്ഥി അർജുൻ വ്യക്തമാക്കുന്നു. ഫീ മൂന്നിരട്ടി കൂട്ടിയത് കാരണം പല വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അർജുൻ പ്രതികരിച്ചു. അർഹതയുള്ള സീനിയർ വിദ്യാർത്ഥികൾക്ക് എജുക്കേഷൻ ഗ്രാൻഡ് ആനുകൂല്യം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നെന്നും അർജുൻ ചൂണ്ടിക്കാട്ടുന്നു.

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ തൃശ്ശൂർ, തിരുവനന്തപുരം കാസർകോട് വയനാട് ജില്ലകളിലുള്ള കോളേജുകളിലെ അഗ്രിക്കൾച്ചർ, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്‌സുകൾക്കായിരുന്നു വൻ ഫീസ് വർധന. നേരത്തെയുള്ള ഫീസ് ഘടനയിൽ നിന്നും മൂന്നിരട്ടി ഫീസ് വർധിപ്പിച്ച കാര്യം അപേക്ഷിക്കുന്ന സമയത്ത് പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് കുട്ടികൾ പറയുന്നു. അടുത്ത ദിവസം ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് ഭാരിച്ച ഫീസിനെക്കുറിച്ച് കുട്ടികൾ മനസിലാക്കുന്നത്.