ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്

  1. Home
  2. Latest

ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്

gyanesh kumar


 

സംസ്ഥാനത്ത് പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ടു 2006ൽ നടന്ന വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പുനരന്വേഷണം തുടങ്ങിയത്. മലേഷ്യൻ കമ്പനിയുടെ പ്രോജെക്റ്റ് എഞ്ചിനീയറുടെ ആത്മഹത്യ കേന്ദ്രീകരിച്ചാണ് പുതിയ വിജിലൻസ് അന്വേഷണം.

കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ലീ സീ ബീൻ ആത്മഹത്യ ചെയ്തത്. അന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്. 20 വർഷം മുമ്പ് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു.