ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി

  1. Home
  2. Latest

ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി

ramesh chennithala  


 

ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം. പിണറായി വിജയന്റെ പോസ്റ്റ് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നാണ് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു യോഗം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്‌സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും വ്യക്തമാക്കി.