ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം ബുധനാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികൾക്കു ഫലമറിയാനുള്ള അവസരമുണ്ട്.
ദ് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഫലം പ്രഖ്യാപിക്കുക. ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അവസരമുണ്ടായിരിക്കും. മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം.
മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം. പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നാണ് വിവരം.