യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ
യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദം ശീലമാക്കിയവർ അതിനെ സാധാരണവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ
നൽകുന്ന പിന്തുണയ്ക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തെ സഹായിക്കുന്ന സാമ്പത്തിക ശൃംഖലകളെ തകർക്കണഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎൻ പൊതുസഭയിൽ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചെന്ന് പാകിസ്താന്റെ പേര് പരാമർശിക്കാതെ എസ് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിൽ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നും ജയശങ്കർ യുഎൻ പൊതുസഭയിൽ വ്യക്തമാക്കി.
