സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

  1. Home
  2. Latest

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

rain


 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 6 ജില്ലകളില്‍ എല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴ കുറയും എന്നാണ് കാലാവസ്ഥാ പ്രവചനം.കഴിഞ്ഞദിവസം ഉണ്ടായിരുന്ന യെല്ലോ മുന്നറിയിപ്പ് ഈ ജില്ലകളില്‍ പിന്‍വലിച്ചിട്ടുണ്ട്.

നാളെ മുതല്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക വരെ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദ പാത്തി (Trough) സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് നിലവിലെ ശക്തമായ മഴയെ സ്വാധീനിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, തിരുവനന്തപുരം നഗരത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളക്കെട്ട് രൂപപെടുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. കോര്‍പ്പറേഷന്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് ഉണ്ടാക്കിയ വീഴ്ചയാണ് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.