സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  1. Home
  2. Latest

സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

smith machar


 

ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്മിത്ത് മച്ചാറിനെ ഹീറോയെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേൽ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് ക്ഷണിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും നെതന്യാഹു ആശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നടന്ന അക്രമ സംഭവങ്ങൾ സ്മിത്ത് മച്ചാർ നെതന്യാഹുവിനോട് വിശദീകരിച്ചു.

അടുത്ത ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാനാണ് സ്മിത്ത് മച്ചാറിനെ നെതന്യാഹു ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനാണ് ക്ഷണം. ഇന്ത്യയിലെയും ഇസ്രായേലിലെയും ധീരരായ ജനങ്ങളുടെ യഥാർത്ഥ ഹീറോയാണ് സ്മിത്തെന്നും ലോകത്തിന്റെ മുഴുവൻ ഹീറോയാണെന്നും നെതന്യാഹു വിശേഷിപ്പിച്ചു.