വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. രാജ്യം അംഗീകരിച്ചല്ല- പിണറായി വിജയൻ

  1. Home
  2. Latest

വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. രാജ്യം അംഗീകരിച്ചല്ല- പിണറായി വിജയൻ

pinarayi vijayan


 

സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ​ഗാനത്തിനൊപ്പം വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് പറയുന്നത് ​ഗൗരവമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അടിയന്തരമായി തീരുമാനം പിൻവലിക്കണം. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. രാജ്യം അംഗീകരിച്ചല്ല. ആദ്യത്തെ ഈരടി ചെല്ലേണ്ട കാര്യമേയുള്ളൂ. യുഡിഎഫ് സർക്കാർ എത്രകണ്ട് ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു എന്നത് സത്യാപ്രതിജ്ഞാ വേളമുതൽ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാടിന്‌ വിരുദ്ധമാണ്‌ വി ഡി സതീശൻ സർക്കാരിന്റെ തീരുമാനം. യുഡിഎഫ്‌ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാവേദിയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ഇ‍ൗ തീരുമാനം. യുഡിഎഫ് സർക്കാർ തുടക്കം മുതൽ യുഡിഎഫ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാ​ഗമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സവർക്കറെ മഹത്വവൽക്കരിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും വരുന്നത്. ചരിത്രത്തെ മാറ്റി അവതരിപ്പിക്കുകയാണ്. അതിന്റെ ഭാ​ഗമാണ് നടപടി. കേന്ദ്രത്തിന്റെ പുത്തൻ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ട് കൂടി ഇതിനെ കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.