ചില കാര്യങ്ങള്‍ വൈകി എന്നത് വാസ്തവമാണ്; ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

  1. Home
  2. Latest

ചില കാര്യങ്ങള്‍ വൈകി എന്നത് വാസ്തവമാണ്; ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

sabrimala


 

ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ചില കാര്യങ്ങള്‍ വൈകി എന്നത് വാസ്തവമാണ് അത് ബോര്‍ഡുമായി സംസാരിച്ചു ചെയ്തു വരികയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലകാലത്ത് സര്‍ക്കാരിന്റെ പിന്തുണ തേടി ദേവസ്വം പ്രസിഡണ്ട് കെ ജയകുമാര്‍ മുഖ്യമന്ത്രിയെ കണ്ടു.

ശബരിമലയിലെ നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മണ്ഡലകാല സമയത്ത് ബോര്‍ഡിനെ മാറ്റാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നു.