സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനവിരുദ്ധം; ഹർജിയുമായി ടിവികെ സുപ്രീംകോടതിയിൽ

  1. Home
  2. Latest

സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനവിരുദ്ധം; ഹർജിയുമായി ടിവികെ സുപ്രീംകോടതിയിൽ

   supreme court


സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ ഭരണഘടനവിരുദ്ധം ചൂണ്ടിക്കാട്ടി ടിവികെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുൻക്കാല നടപടികൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സർക്കാർ രൂപീകരിക്കാൻ അവകാശം ടിവികെയ്ക്ക് എന്നും ഹർജിയിൽ പറയുന്നു. ടിവികെ അംഗമാണ് ഹർജിക്കാരൻ. ഇടക്കാല ഉത്തരവ് വേണമെന്നാണ് ആവശ്യം. ടിവികെ അംഗവും അഭിഭാഷകനുമായ ഏഴിലരശ്ശി പി ആണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്.