ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സ്വാധീനം: ഹിന്ദു ഐക്യവേദി

  1. Home
  2. Latest

ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സ്വാധീനം: ഹിന്ദു ഐക്യവേദി

s


മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബു. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്. ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നുവെന്നും ആര്‍ വി ബാബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്നും ആര്‍ വി ബാബു ആരോപിക്കുന്നു.