മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മലയാള മാസം ഒന്നാം തീയതി ആയതിനാല്‍ നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകും. ഒന്നാം തീയതി ഗുരുവായൂരില്‍ തൊഴുക എന്നതില്‍ ലോകത്ത് എന്തു സംഭവിച്ചാലും മാറ്റം ഇല്ല. രാത്രി 7.15 വരെ തിരുവനന്തപുരത്ത് ഉണ്ടാകും. അതിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
