രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ
നേമം എംഎൽഎ രാജീവ് ചന്ദ്രേശേഖരനെതിരെ കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വരുമാനം മറച്ചുവെച്ചു. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചു എന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വരണാധികാരി വിവരങ്ങൾ പരിശോധിക്കാതെ പത്രിക അംഗീകരിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കഴക്കൂട്ടത്തെ വി മുരളീധരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യം.തെരഞ്ഞടുപ്പിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോൾ, രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി തേടി. തുടർന്ന് മറുപടി സമർപ്പിക്കാൻ അനുവാദം നൽകിയ കോടതി, കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,564 വോട്ടുകൾ നേടിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടുകൾ നേടി. 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരൻറെ ജയം.
