കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ നേരത്തേയും നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാര്‍ട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുധാകരനെതിരെ സൈബറാക്രമണങ്ങള്‍ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കട്ടെ. ചര്‍ച്ചകള്‍ നടന്നാലല്ലേ തീരുമാനങ്ങള്‍ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങള്‍ നടക്കൂ, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; 'അതെന്താ അത്ഭുതമാണോ…? കേരളത്തില്‍ ഇതിന് മുമ്പൊന്നും തെരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചര്‍ച്ച തുടങ്ങാറില്ലേ? ചര്‍ച്ച നടക്കാറുണ്ട്. പുതിയ പത്രക്കാര്‍ക്ക് അത് ഇറിയില്ല. പാരമ്പര്യം ഇല്ലാത്തവരാ ഈ വര്‍ത്തമാനം പറയുന്നത്' .
