താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന്‍

  1. Home
  2. Latest

താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന്‍

k sudhakaran


താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന്‍ എംപി. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും കെ സുധാകരന്‍ ചോദിച്ചു. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കമെന്നും കെ സുധാകരന്‍ പറഞ്ഞു.''മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടേ. അതോരുത്തരുടേയും അവകാശമല്ലേ? ഞാന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തേ പറഞ്ഞില്ലേ. ഞാന്‍ കണ്ണൂര് മത്സരിക്കും. കണ്ണൂര് മത്സരിക്കും. എത്ര തവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള ഒരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കും. ആ വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നമ്മളൊരു തീരുമാനമെടുക്കും. ഞാന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്കെന്താ ദോഷം. നിഷേധിക്കാന്‍ സാധ്യതയില്ലെന്നാണ് ഞങ്ങളുടെയൊക്കെയുള്ള വിശ്വാസം. അതൊരു എം പിയുടെ മൗലികാവകാശമാണ്. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനത്തൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം'', കെ സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പും താന്‍ തന്നെയാണ് എഴുതിയതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.