സിജെപി ജന്തർമന്തർ പ്രതിഷേധത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ

  1. Home
  2. Latest

സിജെപി ജന്തർമന്തർ പ്രതിഷേധത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ

k-surendran


സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വൻ പരാജയമാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ സൃഷ്ടിച്ച 'പാറ്റ പാർട്ടി'യുടെ മഹാപ്രക്ഷോഭത്തിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ വന്നുപോയവർ ആകെ എണ്ണൂറോളം പേർ മാത്രമാണെന്നും, ഒരു സമയം ഏകദേശം നൂറ്റമ്പത് പേർ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഇത് വസ്തുതയല്ലെങ്കിൽ മിനിറ്റ് ടു മിനിറ്റ് ദൃശ്യങ്ങൾ പുറത്തുവിടാമെന്നും, അണ്ണാ ഹസാരെ മുതൽ രാജ്യം ഇത്തരം എത്രയോ 'മഹാസംഭവങ്ങൾ' കണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം, നവമാധ്യമങ്ങളിലെ പിന്തുടർച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകൾ എത്തിയില്ലെങ്കിലും, സിജെപിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ ദേശീയപതാകയേന്തി ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷർട്ട് ധരിച്ചാണ് പ്രതിഷേധക്കാർ എത്തിയത്. ദില്ലിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.