സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാകുകളെ ജാഗ്രതയോടെ സമീപിക്കണം- കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആത്മീയ ചര്‍ച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നവരുടെ താത്പര്യം തിരിച്ചറിയണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാകുകളെ ജാഗ്രതയോടെ സമീപിക്കണം. പ്രവര്‍ത്തകര്‍ പ്രകോപിതരാകരുത്. വൈകാരികമായി പ്രവര്‍ത്തകര്‍ പ്രതികരിക്കരുത്. തിന്മകളെ നന്മ കൊണ്ട് എതിരിട്ട് പാരമ്പ്യര്യമാണ് സുന്നി വിശ്വാസികളുടേതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. വിവാദമായതിന് പിന്നാലെ ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം കൊടുത്തെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം തൃശൂരെ ഒരു പരിപാടിയില്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
