സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു.
വിലകുറഞ്ഞ മദ്യം വില്‍പ ന ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതുപോലെയാകും. അത് മദ്യവ്യാപനത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ വിധ ലഹരിക്കെതിരായ പരിപാടികളെയും പിന്തുണയ്ക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യം വില്‍പന നടത്തിയാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനികുതിയില്‍ ഇളവ് നല്‍കയിത് മദ്യവ്യാപനത്തിന് ഇടയാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയോട് നീതി പുലര്‍ത്തണമെന്നും നേരത്തെ കാന്തപുരം വിഭാഗം ആരോപിച്ചിരുന്നു.
മദ്യനികുതിയില്‍ ഇളവ് നല്‍കിയ നിര്‍ദേശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രൊപ്പോസല്‍ വരുന്നതിന് മുമ്പു തന്നെ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ച നടത്തുകയായിരുന്നു വേണ്ടതെന്ന് സുധീരന്‍ പറഞ്ഞു.വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഒരു തീരുമാനം നിയമസഭയില്‍ തന്നെ മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
