കഴക്കൂട്ടം ബലാത്സം​ഗം: പെൺകുട്ടിയെ പീഡിപ്പിച്ചത് മധുര സ്വദേശി ബെഞ്ചമിൻ, പ്രതിയുടെ ലക്ഷ്യം മോഷണമായിരുന്നെന്ന് പൊലീസ്

  1. Home
  2. Latest

കഴക്കൂട്ടം ബലാത്സം​ഗം: പെൺകുട്ടിയെ പീഡിപ്പിച്ചത് മധുര സ്വദേശി ബെഞ്ചമിൻ, പ്രതിയുടെ ലക്ഷ്യം മോഷണമായിരുന്നെന്ന് പൊലീസ്

S


കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മധുര സ്വദേശി ബഞ്ചമിൻ. പ്രതിയെ പരാതിക്കാരിയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. മോഷണ ലക്ഷ്യത്തോടെ ഹോസ്റ്റലിൽ കയറിയ പ്രതി ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് ഹോസ്റ്റലിൽ മുറിയിൽ കയറി ഐടി ജീവനക്കാരിയെ പ്രതി ബ‍ഞ്ചമിൻ പീഡിപ്പിക്കുന്നത്. മധുരെയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയിൽ കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെത്തിച്ചരുന്നു. ഇന്ന് രാവിലെ പരാതിക്കാരി ബഞ്ചമിനെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിൽ മോഷണക്കേസിലെ പ്രതിയാണ് പ്രതി ബഞ്ചമിൻ.

 

സാഹസികമായാണ് പ്രതിയെ മധുരൈയിൽ നിന്നും പിടികൂടിയത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച വൈകുന്നേരം ലോറിയിൽ കയറ്റിയ സാധനങ്ങള്‍ കഴക്കൂട്ടത്ത് ഇറക്കിയ ശേഷം മധുരൈ സ്വദേശി ബഞ്ചിമിൻ വാഹനത്തിൽ കിടന്നുറങ്ങി. രാത്രിയിൽ ഹോസ്റ്റലിൽ കയറി മോഷ്ടിക്കാനായി ഇറങ്ങി. രണ്ടു ഹോസ്റ്റലുകളിൽ കയറി. 500 രൂപയും ഇയർപോഡുമെടുത്തു. സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാത്ത ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ ഹോട്ടലിൽ കയറിയ ബ‍‌ഞ്ചമിൻ മുറി തള്ളി തുറന്ന് ഉറങ്ങികിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പുലർച്ചെ ലോറിയെടുത്ത ശേഷം സർവ്വീസ് സെൻററിലേക്ക് പോയി. അവിടെ വച്ച് ജീവനക്കാരുമായി തർക്കമുണ്ടായി. സിസിസിടി കേന്ദ്രകരിച്ചുള്ള അന്വേഷണം സർവ്വീസ് സെൻററിലെത്തി. സർവ്വീസ് സെൻററിലെ സിസിടവിയിൽ നിന്നുമാണ് ‍ബ‌ഞ്ചമിൻെറ മുഖം തിരിച്ചറഞ്ഞത്. കൊല്ലം തേനിവഴി മധുരയിലേക്ക് ലോറി പോയതായി മനസിലാക്കിയ പൊലീസ് സംഘം മധുരയിലെത്തി. റോഡി സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറി പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ലോറിയിൽ കണ്ട നമ്പറിലേക്ക് പൊലിസ് വിളിച്ച് വാഹനം മാറ്റിയിടണമെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ലോറിയുടെ ഭാഗത്തേക്ക് വന്ന ബഞ്ചമിൻ സംശയം തോന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കിലോമീറററോളം ഓടിയാണ് പ്രതിയെ ഷാഡോ സംഘം കീഴടക്കിയത്. ആറ്റിങ്ങൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.