കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; മന്ത്രി അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

  1. Home
  2. Latest

കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; മന്ത്രി അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

ganesh-kumar


മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെത്തുടർന്ന് രജിസ്ട്രാറാണ് സമിതി പിരിച്ചുവിട്ടത്. ഗണേഷ് കുമാറിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് പത്തൊൻപതംഗ സമിതിയിലെ പത്ത് പേർ രാജി സമർപ്പിച്ചത്.

യൂണിയന്റെ കീഴിലുള്ള പത്മ കഫേ നിർമ്മാണത്തിൽ അഴിമതി നടന്നെന്നാരോപിച്ച് ഗണേഷ് കുമാറിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഗണേഷിന്റെ പ്രവർത്തനശൈലിയിൽ അതൃപ്തിയുള്ള ഒരു വിഭാഗം എൻഎസ്എസ് നേതൃത്വത്തെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഭരണസമിതിയിൽ ദീർഘകാലമായി നിലനിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ കൂട്ടരാജിക്കും സമിതിയുടെ തകർച്ചയ്ക്കും കാരണമായത്.

ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സമിതി അസാധുവാകുകയും തുടർന്ന് രജിസ്ട്രാർ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. എൻഎസ്എസ് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ഗണേഷ് കുമാറിന് നേരിടേണ്ടി വന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിൽ താലൂക്ക് യൂണിയന്റെ ഭരണം സംബന്ധിച്ച് എൻഎസ്എസ് ആസ്ഥാനത്തുനിന്ന് കൂടുതൽ തീരുമാനങ്ങൾ ഉണ്ടായേക്കും.