കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൽ കെ.സി ഇല്ല
എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് 4 മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റില്‍ നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി, മുകുൾ വാസ്നിക്കുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക. ഇവർക്കൊപ്പം കെസി വേണുഗോപാല്‍ ഇല്ല എന്നാണ് വിവരം. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.
