കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍

  1. Home
  2. Latest

കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍

s


കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍. ദില്ലിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എഐസിസി വാർത്താസമ്മേളനം വിളിച്ചു. വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുക്കുക. രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലേക്ക്. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഫലം വന്ന് 11 ദിവസമാണ് തീരുമാനം വരുന്നത്.